തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നി​​​പ്പ സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ആ​​​കെ 345 പേ​​​ര്‍ ഉ​​​ള്ള​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

മ​​​ല​​​പ്പു​​​റ​​​ത്ത് 211 പേ​​​രും പാ​​​ല​​​ക്കാ​​​ട് 91 പേ​​​രും കോ​​​ഴി​​​ക്കോ​​​ട് 43 പേ​​​രു​​​മാ​​​ണ് സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ്. പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കാ​​​ണ് നി​​​പ സം​​​ശ​​​യി​​​ച്ച​​​ത്.

മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നി​​​പ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് പൂ​​​ന വൈ​​​റോ​​​ള​​​ജി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ നി​​​പ സ്ഥി​​​രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​യ​​​ച്ച സാ​​​മ്പി​​​ളു​​​ക​​​ളി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​യാ​​​ള്‍ പോ​​​സി​​​റ്റീ​​​വാ​​​യി. പാ​​​ല​​​ക്കാ​​​ട്ടെ രോ​​​ഗി​​​യു​​​ടെ റൂ​​​ട്ട് മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ്ഥി​​​രീ​​​ക​​​ര​​​ണം വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പുത​​​ന്നെ പ്രോ​​​ട്ടോ​​​കോ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.