കണ്ണൂരില്‍ ഗവര്‍ണര്‍ക്കു നേരേ കെഎസ്യു കരിങ്കൊടി
Sunday, July 6, 2025 1:43 AM IST
കണ്ണൂര്‍: കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കര്ക്കുനേരേ കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുമ്പിലെ റോഡിലാണ് കരിങ്കൊടി വീശിയത്. ഗവർണർ ഗസ്റ്റ് ഹൗസില്‍നിന്ന് തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുകയായിരുന്നു.
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. സര്‍വകലാശാലകളുടെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടാണു കരിങ്കൊടി വീശിയത്.