സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സംഘങ്ങൾക്കുള്ള കോ- ഓപ് ഡേ പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സഹകരണ സംഘം കോഴിക്കോടും കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എൻഎസ് സഹകരണ ആശുപത്രി)യും അർഹമായതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ പുരസ്കാരത്തിന് മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. ഉമ്മർ അർഹനായി. ഒരു ലക്ഷം രൂപയും ശിൽപവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.