വീണ രാജിവയ്ക്കില്ലെന്ന് എം.വി. ഗോവിന്ദൻ
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: പ്രതിപക്ഷം ആവശ്യപ്പെടുന്നതനുസരിച്ച് മന്ത്രി വീണാ ജോർജ് രാജിവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറിക്കെട്ടിടം തകർന്നുവീണു യുവതി മരിച്ചതിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനും കോട്ടയത്തുകാരനായ മന്ത്രി വി.എൻ. വാസവനുമെതിരേ വലിയ പ്രചാരവേലയാണ് നടക്കുന്നത്.
ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം രക്ഷാപ്രവർത്തനം നിർത്തിവച്ചിട്ടില്ല. രക്ഷാപ്രവർത്തനം നിർത്തിവച്ചു എന്നതു പ്രതിപക്ഷവും അതിനേക്കാൾ ഉപരി മാധ്യമങ്ങളും നടത്തുന്ന തെറ്റായ പ്രചാരവേലയാണ്. സിസ്റ്റത്തിന്റെ തകരാറാണ് കാരണമെന്ന മന്ത്രി വീണാ ജോർജിന്റെ ആരോപണം ഏറ്റുപിടിക്കാൻ താനില്ല.
കഴിഞ്ഞ ഒൻപതു വർഷമായുള്ള സംസ്ഥാന ഭരണത്തെയാണോ സിസ്റ്റം എന്നതുകൊണ്ടു മന്ത്രി വീണാ ജോർജ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി എം.വി. ഗോവിന്ദൻ നൽകിയില്ല.