സിസ്റ്റർ മേരി ബിജി കുറ്റേഴത്ത് പ്രൊവിന്‍ഷൽ
Saturday, July 5, 2025 1:51 AM IST
കൊച്ചി: അഗസ്റ്റീനിയന്‍ സിസ്റ്റേഴ്സ് സര്‍വന്റ്സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനീ സഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍സിന്റെ പുതിയ മദര്‍ പ്രൊവിന്ഷലായി മലയാളിയായ സിസ്റ്റർ മേരി ബിജി കുറ്റേഴത്തിനെ തെരഞ്ഞെടുത്തു. വരാപ്പുഴ അതിരൂപതയിലെ മരട് സെന്റ് മഗ്ദലിന്‍ ഇടവകാംഗമാണ്.
സഭയുടെ ഇന്ത്യന്‍ ഡെലിഗേഷന്റെ സുപ്പീരിയറായിരുന്നു. ഇറ്റലിയില്‍ നടന്ന പ്രൊവിന്‍ഷല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിസ്റ്റർ മേരി ബിജി.