കൊ​​ച്ചി: ബേ​​പ്പൂ​​രി​​നു സ​​മീ​​പം പു​​റം​​ക​​ട​​ലി​​ല്‍ തീ​​പി​​ടി​​ച്ച ‘വാ​​ന്‍ഹാ​​യ് 503’ക​​പ്പ​​ലി​​ല്‍നി​​ന്ന് വീ​​ണ്ടും തീ ​​ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ ക​​പ്പ​​ലി​​ല്‍ വീ​​ണ്ടും തീ ​​ക​​ണ്ട​​തോ​​ടെ, ര​​ക്ഷാ​​ദൗ​​ത്യ​​ങ്ങ​​ള്‍ക്കു ശേ​​ഷം ശ്രീ​​ല​​ങ്ക​​യി​​ലെ ഹ​​മ്പ​​ന്‍ടോ​​ട്ട തു​​റ​​മു​​ഖ​​ത്തേ​​ക്കു ക​​പ്പ​​ലി​​നെ മാ​​റ്റു​​ന്ന ന​​ട​​പ​​ടി​​ക​​ള്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യി. അ​​ഡ്വാ​​ന്‍റി​​സ് വി​​ര്‍ഗോ ട​​ഗ്ഗി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ തീ ​​കെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

അ​​തി​​നി​​ടെ, ക​​പ്പ​​ലി​​ലെ 243 ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ളി​​ല്‍ വെ​​ളി​​പ്പെ​​ടു​​ത്താ​​ത്ത വ​​സ്തു​​ക്ക​​ള്‍ ഉ​​ള്ള​​താ​​യി ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ല്‍ ഓ​​ഫ് ഷി​​പ്പിം​​ഗ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ര​​ക്ഷാ​​പ്ര​​വ​​ര്‍ത്ത​​നം ഊ​​ര്‍ജി​​ത​​മാ​​ക്കി​​യി​​ട്ടും ഇ​​ട​​യ്ക്കി​​ടെ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​കു​​ന്ന​​ത് ഇ​​തുമൂ​​ല​​മാ​​ണെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക​​നി​​ഗ​​മ​​നം.


വെ​​ളി​​പ്പെ​​ടു​​ത്താ​​ത്ത വ​​സ്തു​​ക്ക​​ള്‍ വ​​ന്ന​​ത് ക​​പ്പ​​ല്‍ ക​​മ്പ​​നി​​യു​​ടെ അ​​റി​​വോ​​ടെ​​യ​​ല്ലെ​​ന്നാ​​ണു സൂ​​ച​​ന. തീ ​​വീ​​ണ്ടും ഉ​​യ​​ര്‍ന്ന​​തോ​​ട ക​​പ്പ​​ലി​​നെ വ​​ലി​​ച്ചുകൊ​​ണ്ടു​​പോ​​കു​​ന്ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തിവ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ക​​പ്പ​​ല്‍ ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഇ​​ന്ത്യ​​യു​​ടെ പ്ര​​ത്യേ​​ക സാ​​മ്പ​​ത്തി​​ക​​മേ​​ഖ​​ല ക​​ട​​ന്നി​​രു​​ന്നു. 200 നോ​​ട്ടി​​ക്ക​​ല്‍ മൈ​​ലി​​ന് പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​നാ​​ണു ഡി​​ജി ഷി​​പ്പിം​​ഗ് ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​ത്. ക​​പ്പ​​ലി​​നെ നി​​ല​​വി​​ല്‍ വ​​ലി​​ച്ചുകൊ​​ണ്ടു​​പോ​​യി​​രു​​ന്ന​​ത് ഓ​​ഫ് ഷോ​​ര്‍ വാ​​രി​​യ​​ര്‍ ട​​ഗ്ഗാ​​ണ്.

ക​​പ്പ​​ലി​​ന്‍റെ എ​​ന്‍ജി​​ന്‍ മു​​റി​​യി​​ലെ വെ​​ള്ളം വ​​റ്റി​​ക്ക​​ല്‍ വി​​ജ​​യം ക​​ണ്ടി​​രു​​ന്നു. ഏ​​ഴു മീ​​റ്റ​​റോ​​ളം വെ​​ള്ള​​മു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ള്‍ 3.5 മീ​​റ്റ​​ര്‍ വ​​രെ​​യാ​​യി.