തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ന്നാം പാ​​​ദ വാ​​​ര്‍​ഷി​​​ക( ഓ​​​ണ​​​പ്പരീ​​​ക്ഷ ) പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് 20 മു​​​ത​​​ല്‍ 27 വ​​​രെ ന​​​ട​​​ക്കും. സ്കൂ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​ക ക​​​ല​​​ണ്ട​​​ര്‍ പ്ര​​​കാ​​​ര​​​മാ​​​ണ് പ​​​രീ​​​ക്ഷ തീ​​​യ​​​തി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ക്രി​​​സ്മ​​​സ് പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ 11 മു​​​ത​​​ല്‍ 18 വ​​​രെ​​​യും ന​​​ട​​​ക്കും. പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​മോ​​​ഡ​​​ല്‍ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 16 മു​​​ത​​​ല്‍ 23 വ​​​രെ​​​യും വാ​​​ര്‍​ഷി​​​ക പ​​​രീ​​​ക്ഷ മാ​​​ര്‍​ച്ച് ര​​​ണ്ട് മു​​​ത​​​ല്‍ 30 വ​​​രെ​​​യും ന​​​ട​​​ക്കും. മ​​​ധ്യ​​​വേ​​​ന​​​ല്‍ അ​​​വ​​​ധി​​​ക്കാ​​​യി മാ​​​ര്‍​ച്ച് 31 ന് ​​​സ്കൂ​​​ള്‍ അ​​​ട​​​യ്ക്കും.