കൊങ്കണ്‍ പാതയില്‍ ട്രെയിൻ സമയമാറ്റം 10 മുതല്‍
Thursday, June 8, 2023 2:42 AM IST
കൊല്ലം: മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്.
ഒക്ടോബർ 31 വരെയാണ് സമയക്രമം.ട്രെയിനുകളും പുതുക്കിയ സമയവിവരങ്ങളും റെയിൽവേയുടെ എൻടിഇഎസ് (നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം) മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ (https://enquiry.indianrail.gov. in/ntes/) ലഭിക്കും.