സെന്റർ ഫോർ ഗ്രാഫീൻ പ്രവർത്തനങ്ങൾ സെപ്റ്റംബറോടെ
Saturday, February 4, 2023 4:45 AM IST
തിരുവനന്തപുരം: ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീന്റെ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബറോടെ ആരംഭിക്കാൻ കഴിയുമെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. കേരളാ ഡിജിറ്റൽ സർവകലാശാലയേയും സി-മാറ്റിനേയും നിർവഹണ ഏജൻസികളാക്കിയും ടാറ്റാ സ്റ്റീൽ ലിമിറ്റഡിനെ വ്യാവസായിക പങ്കാളിയുമാക്കി കേരളാ സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്