ഹര്ജി മാറ്റി
Tuesday, January 31, 2023 12:46 AM IST
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പെരിന്തല്മണ്ണയില് നിന്നു മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തതില് ക്രമക്കേടുണ്ടെന്നാരോപിച്ച് ഇടതു സ്ഥാനാര്ഥി കെ.പി.എം. മുസ്തഫ നല്കിയ ഇലക്ഷന് ഹര്ജി ഹൈക്കോടതി ഫെബ്രുവരി ഒന്നിനു പരിഗണിക്കാന് മാറ്റി.
കൊച്ചി: റാന്നിയില് പട്ടികജാതിക്കാരെ ആക്രമിച്ചെന്ന കേസില് പത്തനംതിട്ട ജില്ലാ കോടതി സമന്സ് നല്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില് പ്രതിയായ റാന്നി മക്കപ്പുഴ സ്വദേശി ബൈജു സെബാസ്റ്റ്യന് നല്കിയ ഹര്ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.