റബറിന്റെ താങ്ങുവില വർധന: കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നു മന്ത്രി
Wednesday, December 7, 2022 11:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നതിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ലെന്നു മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു.
കേരളത്തിലെ കർഷകരുടെ ഉത്പന്നങ്ങൾക്കു മാന്യമായ വില വിട്ടുകിട്ടണമെന്നതാണു സർക്കാർ നിലപാടെന്നും കുറുക്കോളി മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
റബർ ആക്ട്, കോഫി ആക്ട് എന്നിവയുടെ കരട് റിപ്പോർട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നെല്ലിന് 28.20 രൂപ നൽകി ശേഖരിക്കുന്നത് കേരളത്തിൽ മാത്രമാണ്. നാളികേരം 32 രൂപയ്ക്കും സംഭരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.