പോലീസ് സ്റ്റേ​ഷ​നി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ൽ ചാ​ടി​യ പ്ര​തി മു​ങ്ങി ​മ​രി​ച്ചു
പോലീസ് സ്റ്റേ​ഷ​നി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട്   പു​ഴ​യി​ൽ ചാ​ടി​യ പ്ര​തി മു​ങ്ങി ​മ​രി​ച്ചു
Saturday, December 4, 2021 12:59 AM IST
തൊ​​ടു​​പു​​ഴ: സ്റ്റേ​​ഷ​​നി​​ലെ ലോ​​ക്ക​​പ്പി​​ൽനി​​ന്ന് പോ​​ലീ​​സി​​നെ വെ​​ട്ടി​​ച്ച് പു​​ഴ​​യി​​ൽ ചാ​​ടി ര​​ക്ഷ​​പ്പെടാ​​ൻ ശ്ര​​മി​​ച്ച പ്ര​​തി മു​​ങ്ങി മ​​രി​​ച്ചു. കോ​​ലാ​​നി പാ​​റ​​ക്ക​​ട​​വ് കു​​ള​​ങ്ങാ​​ട്ട് ഷാ​​ഫി കെ.​​ ഇ​​ബ്രാ​​ഹിം(29)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ക​​ഴി​​ഞ്ഞ 30ന് ​​ന​​ഗ​​ര​​ത്തി​​ലെ ബാ​​റി​​ലെ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ർ​​ദി​​ച്ച കേ​​സി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ പോ​​ലീ​​സ് ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​ച്ച ഷാ​​ഫി​​യെ സെ​​ല്ലി​​ലി​​ട്ടെ​​ങ്കി​​ലും താ​​ഴി​​ട്ട് പൂ​​ട്ടി​​യി​​രു​​ന്നി​​ല്ല. ഇ​​തി​​നി​​ടെ അ​​ക​​ത്തുനി​​ന്നും സെ​​ല്ലി​​ന്‍റെ വാ​​തി​​ൽ തു​​റ​​ന്ന് ഇ​​യാ​​ൾ ഓ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. പോ​​ലീ​​സു​​കാ​​ർ പി​​ന്നാ​​ലെ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും പോ​​ലീ​​സ് ക്വാ​​ർ​​ട്ടേ​​ഴ്സി​​ന് സ​​മീ​​പ​​ത്ത് നി​​ന്ന് ഇ​​യാ​​ൾ തൊ​​ടു​​പു​​ഴ​​യാ​​റ്റി​​ലേ​​ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു.


ക​​ല്ലൂ​​ർ​​ക്കാ​​ട് നി​​ന്നെ​​ത്തി​​യ സ്കൂ​​ബാ ടീം ​​മ​​ല​​ങ്ക​​ര ഡാ​​മി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ താ​​ഴ്ത്തി വെ​​ള്ള​​മൊ​​ഴു​​ക്ക് നി​​യ​​ന്ത്രി​​ച്ചു ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ർ​​ക്ക് ശ്ര​​ദ്ധ​​ക്കു​​റ​​വു​​ണ്ടാ​​യെ​​ന്നും ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ർ. ​​ക​​റു​​പ്പ​​സ്വാ​​മി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.