യുവാക്കൾ ധൈര്യം പകരുന്നവരാകണം: മാർ പണ്ടാരശേരിൽ
Sunday, July 12, 2020 12:24 AM IST
കൊച്ചി: ആശങ്കകളുടെ ഈ കാലത്ത് യുവജനങ്ങൾ ഉള്ളിലേക്ക് ഒതുങ്ങിക്കൂടുന്നവരാകാതെ മറ്റുള്ളവർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നവരാകണമെന്ന് സീറോ മലബാർ സഭ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ.
സീറോ മലബാർ സഭയുടെ സംയുക്ത ഓണ്‍ലൈൻ സംഗമത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് പണ്ടാരശേരിൽ. സാമൂഹിക പ്രവർത്തനങ്ങളിൽ ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ മാതൃക ക്രിസ്തുവായിരിക്കണം. ആഴ്ചയിൽ ഒരു ദിവസം ദേവാലയങ്ങളിൽ യുവജനങ്ങളുടെ നിയോഗാർഥം വിശുദ്ധ കുർബാന അർപ്പിക്കണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരിൽ, എസ്എംവൈഎം. ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡെപ്യൂട്ടി പ്രസിഡന്റ് ബിവിൻ വർഗീസ്, ജനറൽ സെക്രട്ടറി വിപിൻ പോൾ, വിനോജ് റിച്ചാർഡ്സണ്, സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ എന്നിവർ സംബന്ധിച്ചു.