അങ്കമാലിയിലെ കുഞ്ഞ് ഇന്ന് ആശുപത്രി വിടും
Saturday, July 4, 2020 2:11 AM IST
കോലഞ്ചേരി: അങ്കമാലിയിൽ സ്വന്തം അച്ഛനാൽ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. കഴിഞ്ഞമാസം 18നാണ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ 54 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ സങ്കീർണമായ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ഇന്നു കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കും. പെരുന്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്നേഹ ജ്യോതി ആശ്രയഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്കാലം കഴിയുക.