കേന്ദ്രം പ്രതിപക്ഷ സഹകരണം തേടണം: കെ.വി. തോമസ്
Wednesday, May 27, 2020 12:40 AM IST
കൊച്ചി: കൊറോണ മൂലം രാജ്യം നേരിടുന്ന വെല്ലുവിളി തരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍, പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടണമെന്നു മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
തൊഴിലില്ലായ്മ വെല്ലുവിളിയാകുന്ന സാഹചര്യമാണ്. ഭക്ഷ്യസുരക്ഷാ നിയമം യുപിഎ സര്‍ക്കാര്‍ പാസാക്കിയത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും സംസ്ഥാനങ്ങളെയും വിശ്വാസത്തില്‍ എടുത്തായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.