മെ​​​​ൽ​​​​ബ​​​​ണ്‍: ച​​​​രി​​​​ത്രനേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തെ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ മി​​​​ന്നും താ​​​​രം നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാറി.

25-ാം ഗ്രാ​​​​ൻ​​സ്‌​​ലാം ​​കി​​​​രീ​​​​ട​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ട്ടം കൈ​​​​യെ​​​​ത്തും ദൂ​​​​ര​​​​ത്ത് ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യാ​​​​ണ് മു​​പ്പ​​ത്തേ​​ഴു​​കാ​​​​ര​​​​നാ​​​​യ ജോ​​​​ക്കോ പ​​​​രി​​​​ക്കി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​​​റി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ആ​​​​ദ്യസെ​​​​മി​​​​യി​​​​ൽ ര​​​​ണ്ടാം സീ​​​​ഡ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ്യസെ​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ജോ​​​​ക്കോ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പി​​​ൻ​​​​മാ​​​റി​​​​യ​​​​ത്. ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ടൈ​​​​ബ്രേ​​​​ക്ക​​​​റി​​​​ലാ​​​​ണ് ജോ​​​​ക്കോ സെ​​​​റ്റ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത​​​​ത്. സ്കോ​​​​ർ: 6-7(5-7).

ആ​​രാ​​ധ​​ക​​രു​​ടെ കൂ​​വ​​ൽ

അ​​​​തേ​​​​സ​​​​മ​​​​യം, ജോ​​​​ക്കോ​​​​വി​​​​ച്ചി​​​​ന്‍റെ പി​​​ൻ​​​​മാ​​​​റ്റ​​​​ത്തെത്തുടർന്ന് ഒ​​​​രു​​​​കൂ​​​​ട്ടം ആ​​​​രാ​​​​ധ​​​​ക​​​​ർ കൂ​​​​വി വി​​​​ളി​​​​ച്ചു. ടി​​ക്ക​​റ്റ് ചാ​​ർ​​ജ് മു​​ത​​ലാ​​യി​​ല്ലെ​​ന്ന ആ​​ക്ഷേ​​പ​​വും അ​​വ​​ർ ന​​ട​​ത്തി. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് ജോ​​​​ക്കോ​​​​യ്ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് ദി​​​​വ​​​​സ​​​​വും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യി​​​​ല്ല. പ​​രി​​ക്കു​​മാ​​യി മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം ക​​ളി​​ക്കു​​ന്ന​​തി​​ലും പി​​ന്മാ​​റു​​ന്ന തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു ശ​​രി​​യെ​​ന്ന് സ്വ​​രേ​​വ് പ്ര​​തി​​ക​​രി​​ച്ചു.

സി​​​​ന്ന​​​​ർ x സ്വ​​​​രേ​​​​വ്

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ടം ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം യാ​​​​ന്നി​​​​ക് സി​​​​ന്ന​​​​റും ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ ര​​​​ണ്ടാം സീ​​​​ഡ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വും ത​​​​മ്മി​​​​ൽ.


ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ആ​​​​ദ്യസെ​​​​മി​​​​യി​​​​ൽ നൊ​​​​വാ​​​​ക് ജോ​​​​ക്കാ​​​​വി​​​​ച്ച് പ​​​​രി​​​​ക്കി​​​​നെത്തുട​​​​ർ​​​​ന്ന് പി​​​ൻ​​​​മാ​​​​റി​​​​യ​​​​തോ​​​​ടെ സ്വ​​​​രേ​​​​വ് ക​​​​ന്നി ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ൽ സി​​​​ന്ന​​​​ർ യു​​​​എ​​​​സി​​​​ന്‍റെ 21-ാം സീ​​​​ഡ് ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണെ 7-6, 6-2, 6-2ന് ​​​​ത​​​​ക​​​​ർ​​​​ത്ത് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച റോ​​​​ഡ് ലേ​​​​വ​​​​ർ അ​​​​രീ​​​​ന​​​​യി​​​​ലാ​​​​ണ് ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

2024 യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ജേ​​​​താ​​​​വാ​​​​ണ് സി​​​​ന്ന​​​​ർ. 2020 യു​​​​എ​​​​സ് ഓ​​​​പ്പ​​​​ൺ, 2024 ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ൺ ഫൈ​​ന​​ലു​​ക​​ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട സ്വ​​രേ​​വ് ക​​ന്നി ഗ്രാ​​ൻ​​സ്‌​​ലാം കി​​രീ​​ട​​ത്തി​​നാ​​യാ​​ണ് കോ​​ർ​​ട്ടി​​ലെ​​ത്തു​​ന്ന​​ത്.

വ​​​​നി​​​​താ കിരീടം ഇന്നറിയാം ...

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് കി​​​​രീ​​​​ടം ആ​​​​ർ​​​​ക്കെ​​​​ന്ന് ഇ​​​​ന്ന​​​​റി​​​​യാം. ഫൈ​​​​ന​​​​ലി​​​​ൽ ബെ​​​​ലാ​​​​റൂസി​​​​ന്‍റെ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​​​ങ്ക യു​​​​എ​​​​സി​​​​ന്‍റെ 19-ാം സീ​​​​ഡ് മാ​​ഡി​​​​സ​​​​ൻ കീ​​​​സി​​​​നെ നേ​​​​രി​​​​ടും.

റോ​​​​ഡ് ലേ​​​​വ​​​​ർ അ​​​​രീ​​​​ന​​​​യി​​​​ൽ ഇ​​ന്ത്യ​​ൻ സമയം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നാ​​​​ണ് മ​​​​ത്സ​​​​രം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണാ​​​​ണ് സ​​​​ബ​​​​ലെ​​​​ങ്ക​​​​യു​​​​ടെ ല​​​​ക്ഷ്യം. ര​​​​ണ്ടാം സീ​​​​ഡ് ഇ​​​​ഗ ഷ്യാ​​​​ങ്ടെ​​​​ക്കി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചെ​​​​ത്തി​​​​യ കീ​​​​സി​​​​ന്‍റെ ല​​​​ക്ഷ്യം ക​​​​ന്നി ഗ്രാൻസ്‌ലാമാണ്.