കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യും വ​​​ര്‍ധി​​​ച്ചു. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 8290 രൂ​​​പ​​​യും പ​​​വ​​​ന് 66,320 രൂ​​​പ​​​യു​​​മാ​​​യി.

മാ​​​ര്‍ച്ച് 18 ലെ ​​​ബോ​​​ര്‍ഡ് റേ​​​റ്റാ​​​യ ഗ്രാ​​​മി​​​ന് 8,250 രൂ​​​പ, പ​​​വ​​​ന് 66,000 രൂ​​​പ എ​​​ന്ന സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡാ​​​ണ് ഇ​​​ന്ന​​​ലെ ഭേ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​ത്. നി​​​ല​​​വി​​​ല്‍ ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍ണം ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ 72,000 രൂ​​​പ ന​​​ല്‍കേ​​​ണ്ടി​​​വ​​​രും.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 3035 ഡോ​​​ള​​​റാ​​​ണ്. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​വി​​​ല ഗ്രാ​​​മി​​​ന് 6,810 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ന്നു. 24 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ക്ക​​​ട്ടി​​​ക്ക് ബാ​​​ങ്ക് നി​​​ര​​​ക്ക് 91 ല​​​ക്ഷം രൂ​​​പ ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. വെ​​​ള്ളി​​​വി​​​ല 111 രൂ​​​പ​​​യാ​​​ണ്.


ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ക്കു​​​ന്ന​​​ത്. സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷാ​​​വ​​​സാ​​​ന​​​വും ഏ​​​പ്രി​​​ലോ​​​ടെ വി​​​വാ​​​ഹ സീ​​​സ​​​ണും തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​ഭ​​​ര​​​ണം വാ​​​ങ്ങാ​​​ന്‍ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധ​​​ന ആ​​​ശ​​​ങ്ക സൃ​​​ഷ്‌​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം വീ​​​ണ്ടും മൂ​​​ര്‍ച്ഛി​​​ച്ച​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​ണ്.