ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നു​ത​കു​ന്ന ത​ര​ത്തി​ൽ ബ്രി​ക്സ് ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​റ​ൻ​സി സം​ബ​ന്ധി​ച്ച് ബ്രി​ക്സ് അം​ഗ​രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം.

ബ്രി​ക്സ് ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ എം.​കെ. രാ​ഘ​വ​ൻ എം​പി ലോ​ക് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

2024 ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ ആ​തി​ഥേ​യ രാ​ജ്യ​മാ​യ റ​ഷ്യ ബ്രി​ക്സ് ക​റ​ൻ​സി എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്ര​മാ​ണ് എം​പി​ക്ക് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​ആ​ശ​യ​ത്തോ​ട് ഇ​ന്ത്യ യോ​ജി​ക്കു​ന്നോ വി​യോ​ജി​ക്കു​ന്നെ​ന്നോ​യെ​ന്നു മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഡോ​ള​റി​നെ ഒ​ഴി​വാ​ക്കി​യു​ള്ള ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ വ്യാ​പാ​ര നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നീ​ക്ക​മു​ണ്ടാ​യാ​ൽ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​വു​മെ​ന്നു​ള്ള അ​മേ​രി​ക്ക​യി​ലെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​കൂ​ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ വ്യ​ക്ത​ത​യി​ല്ലാ​ത്ത മ​റു​പ​ടി.

അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റി​​ന് എ​​തി​​രാ​​ളി​​യാ​​യി പു​​തി​​യ ക​​റ​​ൻ​​സി സൃ​​ഷ്ടി​​ക്കാ​​ൻ ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ ത​​യാ​​റാ​​യാ​​ൽ 100 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്നാണ് ട്രം​​പ് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചത്.

ബ്ര​​സീ​​ൽ, ഇ​​ന്ത്യ, റ​​ഷ്യ, ചൈ​​ന, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​റാ​​ൻ, ഈ​​ജി​​പ്ത്, എ​​ത്യോ​​പ്യ, യു​​എ​​ഇ എ​​ന്നി രാ​​ജ്യ​​ങ്ങ​​ളാ​​ണ് ബ്രി​​ക്സ് സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. വി​​പു​​ല​​മാ​​യ തോ​​തി​​ൽ ഇറക്കുമതി താ​​രി​​ഫു​​ക​​ൾ ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് ട്രം​​പ് യു​​എ​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.


ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇറക്കുമതി തീ​​രു​​വ കൂ​​ട്ടു​​മെ​​ന്ന ഭീ​​ഷ​​ണി അ​​ദ്ദേ​​ഹം മു​​ഴ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ട്രം​​പ് രം​​ഗ​​ത്തു​​വ​​ന്ന​​ത്.

അ​​ടു​​ത്ത വ​​ർ​​ഷം ജ​​നു​​വ​​രി 20 ന് ​​അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ക്കു​​ന്ന ട്രം​​പി​​ൽ​​നി​​ന്ന് അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ കൂ​​ടു​​ത​​ലും ബ്രി​​ക്സി​​നെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണ്.

യു​​എ​​സി​​ന്‍റെ പ്ര​​ധാ​​ന വ്യാ​​പാ​​ര പ​​ങ്കാ​​ളി​​ക​​ളാ​​യ കാ​​ന​​ഡ, മെ​​ക്സി​​ക്കോ, ചൈ​​ന രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള എ​​ല്ലാ ഇ​​റ​​ക്കു​​മ​​തി​​ക്കും അ​​ധി​​ക തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള ഫ​​യ​​ലി​​ൽ സ്ഥാ​​ന​​മേ​​ൽ​​ക്കു​​ന്ന അ​​ന്നുത​​ന്നെ ഒ​​പ്പു​​വ​​യ്ക്കു​​മെ​​ന്ന് ട്രംപ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പ​​റ​​ഞ്ഞി​​രു​​ന്നു.

മെ​​ക്സി​​ക്കോ, കാ​​ന​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്ക് 25 ശ​​ത​​മാ​​ന​​വും ഇ​​തി​​നൊ​​പ്പം ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള​​തി​​ന് 10 % അ​​ധി​​ക തീ​​രു​​വ​​യും ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നാ​​ണ് നി​​യു​​ക്ത അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞ​​ത്.

പ്രായോഗികമല്ലെന്ന് വിദഗ്ധർ

ട്രം​പി​ന്‍റെ പു​തി​യ ഭീ​ഷ​ണി പ്ര ​യോ​ഗി​ക​മ​ല്ല. ഈ ​നീ​ക്കം യു​എ​സി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നും ആ​ഗോ​ള വ്യാ​പാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ട​യാ​ക്കും.

പ്ര​ധാ​ന വ്യാ​പ​ര പ​ങ്കാ​ളി​ക​ളി​ൽ​നി​ന്ന് പ്ര​കോ​പ​ന​ത്തി​നും ഇ​ട​യാ​ക്കും. ഡോ​ള​റി​ൽ​നി​ന്നു​ള്ള ആ​ഗോ​ള മാ​റ്റം സാ​ന്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്താ​ൽ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല.- സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.