ചെന്നൈ: ഇ​​ന്ത്യ​​യി​​ൽ അ​​തി​​വേ​​ഗം കു​​തി​​ക്കു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച് പെ​​ട്രോ​​ൾ സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലെ ഭീ​​മ​​നാ​​യ ഹോ​​ണ്ട. ര​​ണ്ട് പു​​തി​​യ ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​റു​​ക​​ളാ​​ണ് ജാ​​പ്പ​​നീ​​സ് ക​​ന്പ​​നി അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​പ്രി​​യ സ്കൂ​​ട്ട​​റാ​​യ ആ​​ക്‌​​ടീ​​വ​​യു​​ടെ ഇ​​ല​​ക്‌​​ട്രി​​ക് പ​​തി​​പ്പാ​​യ ‘ആ​​ക്‌​​ടീ​​വ ഇ’ ​​ആ​​ണ് ഇ​​തി​​ലൊ​​ന്ന്. ക്യു​​സി1 ആ​​ണ് ര​​ണ്ടാ​​മ​​ത്തെ മോ​​ഡ​​ൽ.

ആ​​ക്ടി​​വ ഇ​​വി​​യി​​ൽ ഊ​​രി​​മാ​​റ്റാ​​വു​​ന്ന ബാ​​റ്റ​​റി​​യും ക്യു​​സി1 ഇ​​വി​​യി​​ൽ ഫി​​ക്സ​​ഡ് ബാ​​റ്റ​​റി​​യു​​മാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മും​​ബൈ​​യി​​ൽ ഉ​​ട​​ൻത​​ന്നെ ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് സ്റ്റേ​​ഷ​​ൻ തു​​ട​​ങ്ങു​​മെ​​ന്നും ക​​ന്പ​​നി പ​​റ​​യു​​ന്നു.

ഒ​​റ്റ ചാ​​ർ​​ജി​​ൽ 102 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ചാ​​ണ് ആ​​ക്‌​​ടീ​​വ ഇ ​​സ്കൂ​​ട്ട​​റി​​ന് ക​​ന്പ​​നി പ​​റ​​യു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്, സ്പോ​​ർ​​ട്, ഇ​​കോ​​ണ്‍ എ​​ന്നീ മൂ​​ന്ന് ഡ്രൈ​​വിം​​ഗ് മോ​​ഡു​​ക​​ളും റി​​വേ​​ഴ്സ് മോ​​ഡ് ഫീ​​ച്ച​​റും ല​​ഭ്യ​​മാ​​ണ്. ബ്ലൂ​​ടൂ​​ത്ത്, ഹോ​​ണ്ട റോ​​ഡ് സി​​ങ്ക് ഡു​​വോ എ​​ന്ന ഫീ​​ച്ച​​റും ല​​ഭ്യ​​മാ​​ണ്. സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്, സി​​ങ്ക് ഡ്യു​​വോ എ​​ന്നീ ര​​ണ്ട് വേ​​രി​​യ​​ന്‍റു​​ക​​ളി​​ൽ ഈ ​​മോ​​ഡ​​ൽ ല​​ഭ്യ​​മാ​​കും.


80 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ചു​​ള്ള വാ​​ഹ​​ന​​മാ​​ണ് ക്യു​​സി1. ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ന് മാ​​ത്ര​​മാ​​യി ഹോ​​ണ്ട പു​​റ​​ത്തി​​റ​​ക്കു​​ന്ന വാ​​ഹ​​ന​​മാ​​ണി​​ത്. ഏ​​റെ​​ക്കു​​റെ ‘ആ​​ക്ടീ​​വ ഇ’യോ​​ട് സാ​​മ്യ​​മു​​ള്ള രൂ​​പ​​മാ​​ണ് ഇ​​തി​​നു​​മു​​ള്ള​​ത്.

അ​​തേ​​സ​​മ​​യം, എ​​ൽ​​ഇ​​ഡി ഡി​​ആ​​ർ​​എ​​ൽ ഇ​​തി​​ൽ കാ​​ണാ​​നാ​​കി​​ല്ല. 1.5 കി​​ലോ​​വാ​​ട്ടി​​ന്‍റെ ഫി​​ക്സ​​ഡ് ബാ​​റ്റ​​റി പാ​​ക്കാ​​ണ് ‘ക്യു​​സി1’​​ൽ ഉ​​ള്ള​​ത്. 5 ഇ​​ഞ്ച് എ​​ൽ​​സി​​ഡി ഡി​​സ്പ്ലേ, യു​​എ​​സ്ബി, ടൈ​​പ്പ് സി ​​ചാ​​ർ​​ജിം​​ഗ് തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ളും ഉ​​ണ്ട്.

ആ​​ക്‌​​ടീ​​വ ഇ​​ല​​ക്‌​​ട്രി​​ക്കി​​ന്‍റെ വി​​ല പ്ര​​ഖ്യാ​​പ​​ന​​വും ബു​​ക്കിം​​ഗും ജ​​നു​​വ​​രി ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. 2025 ഫെ​​ബ്രു​​വ​​രി മു​​ത​​ൽ ഡെ​​ലി​​വ​​റി​​ക​​ൾ ആ​​രം​​ഭി​​ക്കും. പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ, ഇ-​​സ്കൂ​​ട്ട​​ർ ഡ​​ൽ​​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​കും. തു​​ട​​ർ​​ന്ന് മ​​റ്റ് ന​​ഗ​​ര​​ങ്ങ​​ളി​​ൽ വി​​പു​​ലീ​​ക​​രി​​ക്കും.