ന്യൂ​​ഡ​​ൽ​​ഹി: ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന നി​​ര​​യി​​ലേ​​ക്ക് ര​​ണ്ട് പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ടി അ​​വ​​ത​​രി​​പ്പി​​ച്ച് പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര. കൂ​​പ്പെ ഡി​​സൈ​​നി​​ലു​​ള്ള ബിഇ 6ഇ, എ​​​ക്സ്ഇ​​​വി 9ഇ എ​​ന്നീ മോ​​ഡ​​ലു​​ക​​ളാ​​ണ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. മ​​ഹീ​​ന്ദ്ര​​യു​​ടെ ബോ​​ണ്‍-​​ഇ​​വി ഇ​​ൻ​​ഗ്ലോ പ്ലാ​​റ്റ്ഫോ​​മി​​ലാ​​ണ് ഇ​​വ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന ‘അ​​ണ്‍​ലി​​മി​​റ്റ് ഇ​​ന്ത്യ’ ഇ​​വ​​ന്‍റി​​ലാ​​ണ് മ​​ഹീ​​ന്ദ്ര ര​​ണ്ട് ഇ​​വി​​ക​​ളും ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം മ​​ഹീ​​ന്ദ്ര​​യു​​ടെ ഇ​​ല​​ക്‌​​ട്രി​​ക് എ​​സ്‌​​യു​​വി​​ക​​ളി​​ൽ 5 ജി ​​ക​​ണ​​ക്‌​​ടി​​വി​​റ്റി​​യും മൂ​​ന്ന് സ്ക്രീ​​നു​​ക​​ളും എ​​ഐ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള അ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളും ഉ​​ണ്ടാ​​കും. ക്വാ​​ൽ​​കോം സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ ചി​​പ്സെ​​റ്റാ​​ണ് ഇ​​തി​​നു​​വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

18.90 ല​​ക്ഷം രൂ​​പ​​യാ​​ണ് (എ​​ക്സ് ഷോ​​റൂം) ബിഇ 6ഇയുടെ പ്രാ​​രം​​ഭ വി​​ല. 682 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ചാ​​ണ് എ​​ആ​​ർ​​എ​​ഐ സ​​ർ​​ട്ടി​​ഫൈ ചൈ​​യ്തി​​ട്ടു​​ള്ള​​ത്. 59 കി​​ലോ​​വാ​​ട്ടി​​ന്‍റെ​​യും 79 കി​​ലോ​​വാ​​ട്ടി​​ന്‍റെ​​യും ര​​ണ്ട് ബാ​​റ്റ​​റി ഓ​​പ്ഷ​​നി​​ൽ വാ​​ഹ​​നം ല​​ഭ്യ​​മാ​​കും. 228 എ​​ച്ച്പി​​യും 281 എ​​ച്ച്പി​​യു​​മാ​​ണ് ഇ​​വ​​യു​​ടെ പ​​ര​​മാ​​വ​​ധി പ​​വ​​ർ. 380 എ​​ൻ​​എം ആ​​ണ് ടോ​​ർ​​ക്ക്. കൂ​​ടാ​​തെ ഉ​​യ​​ർ​​ന്ന വേ​​രി​​യ​​ന്‍റി​​ൽ 6.7 സെ​​ക്ക​​ൻ​​ഡ് കൊ​​ണ്ട് 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​നാ​​കും. റേ​​ഞ്ച്, എ​​വ​​രി​​ഡേ, റേ​​സ് എ​​ന്നീ മൂ​​ന്ന് ഡ്രൈ​​വിം​​ഗ് മോ​​ഡു​​ക​​ൾ ഇ​​തി​​ലു​​ണ്ടാ​​കും.


മ​​ഹീ​​ന്ദ്ര ബാ​​റ്റ​​റി​​ക്ക് ലൈ​​ഫ് ടൈം ​​വാ​​റ​​ന്‍റി​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. 175 കി​​ലോവാ​​ട്ട് ഡി​​സി ഫാ​​സ്റ്റ് ചാ​​ർ​​ജ​​ർ ഉ​​പ​​യോ​​ഗി​​ച്ച് വെ​​റും 20 മി​​നി​​റ്റി​​നു​​ള്ളി​​ൽ ബാ​​റ്റ​​റി 20 ശതമാനത്തിൽനിന്ന് 80 ശതമാനം വ​​രെ ചാ​​ർ​​ജ് ചെ​​യ്യാം.

വാ​​ഹ​​ന​​ത്തി​​ന്‍റെ വി​​ത​​ര​​ണം 2025 ഫെ​​ബ്രു​​വ​​രി​​യി​​ലോ മാ​​ർ​​ച്ചി​​ലോ ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം. ഒ​​രു വേ​​രി​​യ​​ന്‍റി​​ന്‍റെ വി​​ല മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടു​​ള്ള​​ത്. ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഭാ​​ര​​ത് മൊ​​ബി​​ലി​​റ്റി ഷോ​​യി​​ലാ​​കും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടു​​ക.

21.90 ല​​ക്ഷം രൂ​​പ മു​​ത​​ലാ​​ണ് എ​​​ക്സ്ഇ​​​വി 9ഇയു​​ടെ വി​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ബിഇ 6ഇനേ​​ക്കാ​​ൾ വ​​ലി​​യ വാ​​ഹ​​ന​​മാ​​ണി​​ത്. 59, 79 കി​​ലോ​​വാ​​ട്ടി​​ന്‍റെ ലി​​ഥി​​യം അ​​യ​​ണ്‍ ഫോ​​സ്ഫേ​​റ്റ് ബാ​​റ്റ​​റി​​യാ​​ണ് ഇ​​തി​​ലു​​മു​​ള്ള​​ത്. ഈ ​​ബാ​​റ്റ​​റി​​ക​​ൾ​​ക്കും ലൈ​​ഫ് ടൈം ​​വാ​​റ​​ന്‍റി ല​​ഭി​​ക്കും. 656 കി​​ലോ​​മീ​​റ്റ​​റാ​​ണ് പ​​ര​​മാ​​വ​​ധി റേ​​ഞ്ച്.