സീ​നോ സാ​ജു

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സി​സി​ടി​വി തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് രേ​ഖ​ക​ളു​ടെ പൊ​തു​ജ​ന പ​രി​ശോ​ധ​ന ത​ട​യാ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നാ​ണു ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത​തെ​ന്ന് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു.

വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​തു​പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യാ​ൽ ആ​ര് വോ​ട്ട് ചെ​യ്തു, ആ​ര് വോ​ട്ട് ചെ​യ്തി​ല്ല, ആ​രു​ടെ കൂ​ടെ​യാ​ണു വോ​ട്ട് ചെ​യ്യാ​ൻ പോ​യ​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ആ​ർ​ക്കു​മ​റി​യാ​ൻ സാ​ധി​ക്കും.

ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ദു​ർ​വി​നി​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തു വോ​ട്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​ജ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ലാ​ണ് കേ​ന്ദ്രം ക​ഴി​ഞ്ഞ മാ​സം ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്ന​ത്.

ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു മു​ന്പു​ള്ള ച​ട്ട​മ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ഭേ​ദ​ഗ​തി​പ്ര​കാ​രം നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രി​ശോ​ധി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. ഇ​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​മ​ങ്ങ​ള​ട​ക്ക​മു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് രേ​ഖ​ക​ളു​ടെ പൊ​തു​ജ​ന പ​രി​ശോ​ധ​ന​യ്ക്ക് പൂ​ട്ട് വീ​ണ​ത്.


1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഒ​രു മാ​റ്റം മാ​ത്ര​മാ​ണു വ​രു​ത്തി​യ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ച​ട്ട​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​തു​ജ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി പ​ണ്ടും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​നാ​ണു ച​ട്ട​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി മു​ന്പ് ല​ഭ്യ​മാ​യി​രു​ന്ന രേ​ഖ​ക​ൾ ഇ​നി​യും വി​ട്ടു​ന​ൽ​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ഉ​ത്ത​ര​വി​ട്ട​തി​നു ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ട​ൻ​ത​ന്നെ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത​ത്.

നി​യ​മ​മ​നു​സ​രി​ച്ച് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​ക്കും പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പൊ​തു​ജ​ന​പ​രി​ശോ​ധ​ന​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി.

കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സ​മ​ഗ്ര​ത ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.