തി​ര​ക്കൊ​ഴി​യാ​തെ മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​ർ
Saturday, September 28, 2024 4:12 AM IST
കൊ​ച്ചി: ഓ​ണം ക​ഴി​ഞ്ഞി​ട്ടും തി​ര​ക്കൊ​ഴി​യാ​തെ മ​റൈ​ൻ​ഡ്രൈ​വി​ലെ ഗു​ണാ കേ​വ് മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​ർ. ഗു​ണാ​കേ​വും ജം​ഗി​ൾ സ​ഫാ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ത്യ​സ്ത​ത​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ ട്രേ​ഡ് ഫെ​യ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഗു​ണാ​കേ​വി​ലേ​ക്ക് പോ​കു​ന്ന പാ​റ​യി​ടു​ക്കി​ന്‍റെ മാ​തൃ​ക​യി​ലൂ​ടെ ഫെ​യ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും തി​ര​ക്കാ​ണ്. തു​ട​ർ​ന്ന് ഒ​രു​ക്കി​യി​ട്ടു​ള്ള വെ​ള്ള​ച്ചാ​ട്ട​വും ജം​ഗി​ൾ സ​ഫാ​രി​യു​മെ​ല്ലാം വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.


150 രൂ​പ​യു​ടെ ല​വ് ബേ​ർ​ഡ്‌​സ് മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള മെ​ക്കാ​വു വ​രെ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൂ​റ്റി അ​ന്‍​പ​തി​ലേ​റെ സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്.