ഡ്രൈ​വിം​ഗി​നി​ട​യി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗം സ്ഥി​രം കാ​ഴ്ച്ച
Friday, September 27, 2024 4:02 AM IST
കോ​ല​ഞ്ചേ​രി: ടോ​റ​സ് - ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ ഡ്രൈ​വിം​ഗി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച്ച​യാ​ണ്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​യു​ന്നി​ല്ല. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ്ണ് ഖ​ന​ന ലോ​ബി വീ​ണ്ടും സ​ജീ​വ​മാ​യി വ​രി​ക​യാ​ണ്. രാ​പ​ക​ലി​ല്ലാ​തെ​യാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ മ​ണ്ണു​മാ​യി പാ​യു​ന്ന​ത്.

മ​ണ്ണ് ക​യ​റ്റാ​ൻ വേ​ണ്ടി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യി ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തും മ​ണ്ണ് ലോ​റി​ക​ളി​ൽ​നി​ന്നും ഇ​വ​യു​ടെ ട​യ​റു​ക​ളി​ൽ​നി​ന്നും പ​റ്റി​പി​ടി​ച്ച മ​ണ്ണ് റോ​ഡി​ൽ വീ​ണ് കി​ട​ക്കു​ന്ന​തു​മെ​ല്ലാം അ​പ​ക​ടം ക്ഷ​ണി​ച്ച് വ​രു​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു.


ഇ​തെ​ല്ലാം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും വേ​ണ്ട​ത്ര ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.