ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 27, 2024 3:49 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ആ​ൽ​ബ​ർ​ട്ടി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഐ​സാ​റ്റ് )ക​ള​മ​ശേ​രി​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം എ​ൻ​പി​ഓ​എ​ൽ കൊ​ച്ചി ഡ​യ​റ​ക്ട​ർ ഡോ. ​ദു​വ്വൂ​രി ശേ​ഷാ​ദ്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​ഡാ​ർ സം​വി​ധാ​ന​ത്തെ കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട കൃ​ത്യ​നി​ഷ്ഠ​യു​ടെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.


ഐ​സാ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി. വീ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി. ​പോ​ൾ ആ​ൻ​സ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ, ​നീ​നു ജോ​സ​ഫ്, ഡോ. ​ആ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും മ​റ്റു ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.