‘മു​ച്ചീ​ട്ട് ക​ളി​ക്കാ​ര​ന്‍റെ മ​ക​ള്‍' ടി​ക്ക​റ്റ് വി​ല്പ​ന ആ​രം​ഭി​ച്ചു
Friday, September 27, 2024 3:40 AM IST
കൊ​ച്ചി: കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ഹി​തി തി​യ​റ്റേ​ഴ്‌​സ് അ​ടു​ത്ത മാ​സം 20ന് ​ടൗ​ണ്‍​ഹാ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ‘മു​ച്ചീ​ട്ട് ക​ളി​ക്കാ​ര​ന്‍റെ മ​ക​ള്‍' എ​ന്ന നാ​ട​ക​ത്തി​നാ​യു​ള്ള ടി​ക്ക​റ്റ് വി​ല്പ​ന ആ​രം​ഭി​ച്ചു. ടി​ക്ക​റ്റി​ന്‍റെ ആ​ദ്യ വി​ല്പ​ന ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കി പ്ര​ഫ. എം.​കെ. സാ​നു നി​ര്‍​വ​ഹി​ച്ചു.

ടി.​വി. കൃ​ഷ്ണ​മ​ണി, സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജു ചൂ​ള​യ്ക്ക​ല്‍, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, നോ​ര്‍​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന​ല്‍ നെ​ടി​യ​ത​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ര്‍​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​രാ​ണാ​ര്‍​ഥ​മാ​ണ് നാ​ട​കാ​വ​ത​ര​ണം.