യുഡിഎ​ഫ് ജ​ല​സേ​ച​ന വ​കു​പ്പ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, September 27, 2024 3:49 AM IST
കാ​ല​ടി: കാ​ഞ്ഞൂ​ർ എ​ട​നാ​ട്, തി​രു​വ​ലംചു​ഴി മേ​ജ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീ​മു​ക​ളു​ടെ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ച് പ​മ്പിംഗ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കാ​ഞ്ഞൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യുഡിഎ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ല​ടി ജ​ല​സേ​ച​ന വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​സി​സ്റ്റന്‍റ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി.​

പ​മ്പിംഗ് ന​ട​ക്കാ​ത്ത​തു​മൂ​ലം 200 ഓ​ളം ഏ​ക്ക​ർ നെ​ൽക്കൃ​ഷി​യാ​ണ് പ്ര​തി​സ​ന്ധി​യി​ൽ ആ​യി​ട്ടു​ള്ള​ത്. ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​നും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു. വൈ​ദ്യു​തി കു​ടി​ശി​ക ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ട​ക്കാ​ത്ത​ത് മൂ​ല​മാ​ണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്.


ഇ​തു സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി​ജി ബി​ജു, വൈ​സ് പ്ര​സി​ഡന്‍റ് സി​മി ടി​ജോ, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ​.സി. മാ​ർ​ട്ടി​ൻ,പ്രി​യ ര​ഘു, സ​രി​ത ബാ​ബു, എം​.വി. സ​ത്യ​ൻ, കെ.എ​ൻ. കൃ​ഷ്ണ​കു​മാ​ർ, സി.കെ. ഡേ​വി​സ്, എം.ഐ. ദേ​വ​സി​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.