സി​ദ്ദി​ഖി​നായുള്ള അന്വേഷണം മ​ന്ദ​ഗ​തി​യി​ല്‍
Friday, September 27, 2024 3:40 AM IST
കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ന​ട​ന്‍ സി​ദ്ദി​ഖി​നാ​യു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തെ​ര​ച്ചി​ല്‍ മ​ന്ദ​ഗ​തി​യി​ലാ​യി. സി​ദ്ദി​ഖി​നെ സം​ബ​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും പോ​ലീ​സി​നി​ല്ല.

തു​ട​ക്ക​ത്തി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം അ​ന്വേ​ഷ​ണ​സം​ഘം വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്.

സി​ദ്ദി​ഖി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടാ​ണ്. തി​ടു​ക്ക​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ച്ചി​ലി​ന് വേ​ഗ​ത കു​റ​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.


സി​ദ്ദി​ഖ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.