ക​ണി​യാ​മ്പു​ഴ റോ​ഡ് വി​ക​സ​നം: പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Friday, September 27, 2024 3:49 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ - എ​രൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ക​ണി​യാ​മ്പു​ഴ റോ​ഡ് വി​ക​സ​നം ന​ട​പ​ടി​ക​ളി​ലേ​ക്ക്് ക​ട​ക്കു​ന്നു. ഏ​റെ​ക്കാ​ല​മാ​യി ക​ട​ലാ​സി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി പ​ഴ​യ ടോ​ൾ ബൂ​ത്ത് പ​രി​സ​ര​ത്ത് നി​ന്നും കി​ഴ​ക്കോ​ട്ട് അ​ക്വ​യ​ർ ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ക​ല്ലി​ടു​ന്ന പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം കു​റി​ച്ചു.


റോ​ഡി​ന് ന​ടു​വി​ൽ നി​ന്നും ഏ​ഴു മീ​റ്റ​ർ വീ​തം ര​ണ്ടു വ​ശ​ത്തേ​ക്കും എ​ന്ന രീ​തി​യി​ലാ​ണ് ക​ല്ലി​ടു​ന്ന​ത്. വ​ള​വു നി​വ​ർ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ അ​ള​വി​ന് വ്യ​ത്യാ​സ​മു​ണ്ടാ​കും. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി അ​ക്വ​യ​ർ ചെ​യ്യു​ന്ന ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി വൈ​കാ​തെ ത​ന്നെ പ​ണി തു​ട​ങ്ങു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.