മ​ണ്ണ് ലോ​റി ക​ട​യിലേക്ക് ഇ​ടി​ച്ചു​ക​യ​റി
Friday, September 27, 2024 4:02 AM IST
കോ​ല​ഞ്ചേ​രി: മ​ണ്ണു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ കോ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ലു​ള്ള ക​ട​യി​ലേ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്.

പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ ത​മ്മാ​നി​മ​റ്റ​ത്തു​നി​ന്നാ​ണ് ടി​പ്പ​ർ മ​ണ്ണു​മാ​യി വ​ന്ന​ത്. സാ​ധാ​ര​ണ ന​ല്ല തി​ക്കു​ള്ള ക​ട​യ്ക്ക് മു​ന്നി​ൽ അ​പ​ക​ട സ​മ​യ​ത്ത് ആ​ളും വാ​ഹ​ന​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​തും ക​ട​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഓ​ടി മാ​റി​യ​തും ക​ട തു​റ​ക്കാ​ൻ താ​ക്കോ​ലു​മാ​യി സ്ഥ​ല​ത്ത് നി​ന്ന ക​ട​യു​ട​മ ടി​പ്പ​ർ ലോ​റി​യു​ടെ വ​ര​വ് ക​ണ്ട് മാ​റി​യ​തു​മെ​ല്ലാം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ഇ​ട​യാ​യി.


മ​ണ്ണു​മാ​യി ക​റു​ക​പ്പി​ള്ളി - കോ​ല​ഞ്ചേ​രി​ൽ​നി​ന്നും വ​ന്ന ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ദേ​ശീ​യ​പാ​ത മു​റി​ച്ച് ക​ട​ന്നാ​ണ് എ​തി​ർ വ​ശ​ത്ത് ജോ​സ​ഫ് ന​ട​ത്തു​ന്ന ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ ഷ​ട്ട​റി​നും മ​റ്റും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. ക​ട​യു​ട​മ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ടി​പ്പ​ർ ലോ​റി പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.