തി​രു​മാ​റാ​ടിയിൽ നാ​ല് ക​ട​ക​ളി​ൽ കവർച്ച
Friday, September 27, 2024 4:16 AM IST
തി​രു​മാ​റാ​ടി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം. തി​രു​മാ​റാ​ടി എ​ട​പ്ര ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ മൂ​ന്ന് ക​ട​ക​ളി​ലും പി​ഒ ജം​ഗ്ഷ​നി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി 45,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ഫ്യൂ​സ് ഊ​രി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നും മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.