സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ കേ​ര​ള: സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം മൂ​വാ​റ്റു​പു​ഴ​യി​ൽ
Friday, September 27, 2024 3:40 AM IST
മൂ​വാ​റ്റു​പു​ഴ: സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ‘സ​ർ​ഗ​ധ്വ​നി 2024’ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി, സ​ഹോ​ദ​യ വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പ​ള​ളി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മൂ​ന്നു​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 92 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്‌​ക്കും.

നാ​ളെ ര​ച​നാ മ​ത്സ​ര​ങ്ങ​ളും മൂ​ന്നി​ന് ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​ര​വും ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ മ​റ്റു മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 വേ​ദി​ക​ളി​ൽ 140 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം . വി​ജ​യി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത ല​ഭി​ക്കും. നാ​ളെ ന​ട​ക്കു​ന്ന ര​ച​ന മ​ത്സ​ര​ങ്ങ​ളി​ൽ 44 ഇ​ന​ങ്ങ​ളി​ലാ​യി 1200 ഓ​ളം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​രം ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​കേ​ളി അ​ര​ങ്ങേ​റും. നാ​ലി​ന് രാ​വി​ലെ 11ന് ​നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.


സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ജി​യ , സി.​വി. ജോ​ണി, മ​ഞ്ജു സു​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ആ​ഘോ​ഷ​ങ്ങ​ൾ അ​നു​ക​ന്പാ​പൂ​ർ​ണ​മാ​ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗം അ​ർ​ഹ​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ര​ണ്ട​ര ല​ക്ഷ​ത്തി​ന്‍റെ ചി​കി​ത്സാ​സ​ഹാ​യം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കും. തു​ക​യു​ടെ ചെ​ക്ക് ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൈ​ന പോ​ളി​ന് കൈ​മാ​റും.

ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 4.45ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് ജോ​ബി പാ​ലാ വി​ശി​ഷ്ടാ​തി​ഥി​യാ​കും.