തൃപ്പൂണിത്തുറ: നഗരസഭ കൗൺസിൽ യോഗത്തിൽ, നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന എംസിഎഫുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ടു സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് നഗരസഭയ്ക്ക് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം ഗീബൽസിയൻ തന്ത്രങ്ങളെ വെല്ലുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു.