പി​റ​വം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Friday, September 27, 2024 4:16 AM IST
പി​റ​വം: രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പി​റ​വം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ​യാ​ണ് ക​ലോ​ത്സ​വം. സ്വാ​ഗ​ത സം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി എ​ൽ​ദോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​റ​വം ഉ​പ​ജി​ല്ല​യി​ലെ 60ഓ​ളം സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.