ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
Friday, September 27, 2024 3:40 AM IST
കാ​ക്ക​നാ​ട്: പ​ട്ടി​ക​ജാ​തി യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഒ.​ആ​ർ. കേ​ളു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 1.45 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ട്ടി​ക​ജാ​തി യു​വ​തി - യു​വാ​ക്ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മി​ക​വ് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​മ തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ജി. ഡോ​ണോ, ആ​ശ സ​നി​ൽ, സ​നി​ത റ​ഹീം, എം.​ജെ. ജോ​മി,


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ് തോ​മ​സ്, എ.​എ​സ്. അ​നി​ൽ​കു​മാ​ർ, ശാ​ര​ദ മോ​ഹ​ൻ, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, കെ.​വി. ര​വീ​ന്ദ്ര​ൻ, ലി​സി അ​ല​ക്സ്, ഷാ​രോ​ൺ പ​ന​ക്ക​ൽ, കെ.​വി. അ​നി​ത, പി.​എം. നാ​സ​ർ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.