സ​മു​ദാ​യ സൗ​ഹാ​ര്‍​ദ സ​മ്മേ​ള​നം ന​ട​ത്തി
Friday, September 27, 2024 3:49 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യു​ടെ മ​ഹാ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മു​ദാ​യ സൗ​ഹാ​ര്‍​ദ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ള​വു​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​അ​ക്ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​ള​വു​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ജോ​ണ്‍, കെ.​പി​എം.​എ​സ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം.​ആ​ര്‍.​മ​ധു, എ​സ്എ​ന്‍​ഡി​പി യോ​ഗം സെ​ക്ര​ട്ട​റി കെ.​പി.​വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മാ​ര്‍​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി, ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ള്‍, ഏ​കാ​ങ്ക നാ​ട​കം, ച​വി​ട്ടു​നാ​ട​കം അ​ല്‍​ഫോ​ണ്‍​സ് ച​രി​ത്രം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.