Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Youth

Kottayam

നടുറോഡിൽ ബിയർ കുപ്പി എറിഞ്ഞുപൊട്ടിച്ചു; യുവാക്കളെ കൊണ്ട് വൃത്തിയാക്കിച്ച് പോലീസ്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു സ​മീ​പം ന​ടു​റോ​ഡി​ല്‍ ബി​യ​ര്‍​കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ​ക്കൊ​ണ്ട് റോ​ഡ് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലാ​കെ ചി​ല്ല് ചി​ത​റി​ക്കി​ട​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മ​റ്റൊ​രാ​ളെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും ചൂ​ല്‍ വാ​ങ്ങി​യ ശേ​ഷം റോ​ഡ് അ​ടി​ച്ചു വൃ​ത്തി​യാ​ക്കി​ച്ചു. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

District News

പന്തളത്ത് വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

പന്തളം ടൗണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരിടത്ത് നിന്ന് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 5 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചൻകോവിൽ സ്വദേശിയായ 25 വയസ്സുകാരൻ രതീഷിനെ (യഥാർത്ഥ പേരല്ല) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ലഹരി മാഫിയക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്നും, അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി പരിശോധനകൾ നടത്തണമെന്നും, ലഹരിയുടെ ഉറവിടം കണ്ടെത്തി പൂർണ്ണമായും ഇല്ലാതാക്കണമെന്നും പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Latest News

Up