Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Wmc

Europe

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് ആ​സ്ഥാ​ന​മാ​ക്കി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ (ഡ​ബ്ല്യു​എം​സി) പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു. ജ​ര്‍​മ​നി​യി​ലെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ പു​രാ​ത​ന​വും പ്ര​ശ​സ്ത​വു​മാ​യ ട്യൂ​ബിം​ഗ​ന്‍ ന​ഗ​ര​ത്തി​ലെ ഷ്ലാ​ട്ട​ര്‍​ഹൗ​സി​ല്‍ ​കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ച് ​ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്രൊ​വി​ന്‍​സ് സം​ഘ​ട​നാ​പ​ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ ​ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ന്ന് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ല്‍, ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് പി​ള്ള, പ്ര​സി​ഡന്‍റ് ധ​നേ​ഷ് കൃ​ഷ്ണ, ഫാ.​ ടിജോ പ​റ​ത്താ​ന​ത്ത്, ജോ​ണ്‍​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കൊ​ളോ​ണ്‍) ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ട്യൂ​ബിം​ഗ​ന്‍ മ​ല്ലൂ​സിന്‍റെ ഓ​ണാ​ഘോ​ഷ​വേ​ള​യി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മു​ഖ്യാ​തി​ഥി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. ഡ​ബ്ല്യു​എം​സി​യു​ടെ ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തെ ച​രി​ത്ര​വും, റീ​ജി‌യൺ, പ്രൊ​വി​ന്‍​സ് ത​ല​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​തു​വ​രെ​യു​ള്ള സാ​മൂ​ഹ്യ, കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും നേ​താ​ക്ക​ള്‍ ഹ്ര​സ്വ​മാ​യി പ്ര​സം​ഗി​ച്ചു.

 

Latest News

Up