Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Vigilence

Ernakulam

ഓപ്പറേഷൻ നുംഖൂർ: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ദുൽ ഖർ ഹൈക്കോടതിയിൽ

കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യ പ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.


എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുൽഖർ ആവശ്യപ്പെട്ടു.


ദുൽഖർ സൽമാൻ്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ്റെ അന്വേഷണ പരിധിയിലു ള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ചൊവ്വാഴ്ചയാണ് ദുൽഖർ സൽമാൻ്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിൻ്റെ പരിശോധന നടന്നത്. പിന്നാലെ ദുൽഖറിന്റെ ര ണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.


പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞി ല്ല. നടൻ അമിത് ചക്കാലയ്ക്കലിൻ്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോ ധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

Latest News

Up