തിരുവനന്തപുരം: വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി സസ്പെന്‍ഷനിലായിരുന്നു ഇദ്ദേഹം.
മുമ്പ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ വെള്ളനാട് ശശി പ്രസിഡന്റ് ആയിരിക്കെയാണ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ സസ്പെന്‍ഡ് ചെയ്യുന്നത്.
ഏതാണ്ട് ഒന്നരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നാരോപിച്ചായിരുന്നു നടപടി. പിന്നീട് വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു.
തുടര്‍ന്നാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ കീഴിലായത്. അടുത്ത വര്‍ഷം മേയില്‍ അനില്‍കുമാര്‍ വിരമിക്കേണ്ടിയിരുന്നതാണ്. വലിയ സാമ്പത്തിക ബാധ്യത അനില്‍കുമാറിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.