Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Thampanoor

Thiruvananthapuram

തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസര ത്തും റെയിൽവെ സ്റ്റേഷനിലും വെള്ളംകയറി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെ ള്ളക്കെട്ട്. തമ്പാനൂർ, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തു ടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തും റെയിൽവെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയിൽവെ ട്രാക്കുകളിൽ വെള്ളം പൊങ്ങിയത് റെയിൽ ഗതാഗതത്തിന് നേരിയ തട സം സൃഷ്ടിച്ചു. റെയിൽവെ ജീവനക്കാർ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാൻ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ആരോപിക്കുന്നത്. ഓപ്പറേഷൻ അനന്ത പുനരാംരംഭിക്കാൻ വേണ്ട നടപടി കോർപ്പ റേഷൻ അധികൃതർ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
നഗരത്തിൽ കഴിഞ്ഞ മണിക്കൂറിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളി ലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടർന്ന് വാമനപുരം നദിയിൽ നീരൊഴു ക്ക് വർധിച്ചു. മലയോരമേഖലകളിൽ ഉൾവനത്തിൽ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച‌ മു തൽ അടച്ചിടാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽ കി. ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാ ണ് ഉത്തരവ്.
കനത്തമഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. 15 സെൻ്റീ മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അ റിയിച്ചു.

Latest News

Up