Kerala
പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ ബസ് കണ്ടക്ടർ പത്തിരിപ്പാലം സ്വദേശിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.
പെൺകുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
District News
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Kerala
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയെ ആര്‍പിഎഫ് ആണ് കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തിത്.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
Kerala
പാലക്കാട്: ചന്ദ്രനഗറിൽ വിദ്യാർഥിയെ കാണാതായതായി പരാതി. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പോലീസ് കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുന്നുകയാണ്.
കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കണ്ടു കിട്ടുന്നവർ അറിയിക്കേണ്ട നമ്പർ 9497987148, 9497980607.
National
ഗോഹട്ടി: ആസാമിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി. പെൺകുട്ടിയുടെ പരാതിയിന്മേൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോഹട്ടയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള പാനിഖൈതിയിൽ സെപ്റ്റംബർ 13 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയതെന്നും ഉടൻ തന്നെ കേസെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) അമിതാഭ് ബസുമാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിൽ, 13-ാം തീയതി രാത്രി ഒരു പെൺകുട്ടിയും മണിപ്പൂർ സ്വദേശികളായ അഞ്ച് ആൺകുട്ടികളും ഒരു പാർട്ടി നടത്തിയതായി കണ്ടെത്തി. തുടർന്ന് തന്റെ മുറിയിലേക്ക് പോയ ഇവർ മദ്യലഹരിയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ, സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി ഇവർ മനസിലാക്കി.-ബസുമാത്രി പറഞ്ഞു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ അവരെ കാംരൂപ് മെട്രോയിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തുവെന്നും ഡിസിപി പറഞ്ഞു.
അഞ്ച് വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തു. ത്രിപുര സ്വദേശിനിയാണ് പെൺകുട്ടി.
Kerala
തിരുവനന്തപുരം: പാറശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവിള പുല്ലൂർക്കോണത്ത് ലിനു രാജ് - ജതിജാ ദമ്പതികളുടെ മകളായ നയന(17) ആണ് മരിച്ചത്.
പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് നയന. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല.
പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഇന്ന് ബന്ധുവിന്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
വിരലടയാള വിദഗ്ദരടക്കം പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: നാദാപുരത്ത് സ്കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ. നാദാപുരത്തെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്
ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർഥി അബോധാവസ്ഥയിലായി. കൂടെ ഉള്ളവർ വിദ്യാർഥിയെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു.
തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: അധ്യാപകന് ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരമറിയിച്ചു.
അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
Kerala
തിരുവനന്തപുരം: പ്ലസ്ടൂ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര കൊറ്റാമത്ത് കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ ശ്രീരാജ്- സുചിത്ര ദമ്പതികളുടെ മകൾ ആർദ്രയാണ് (17) മരിച്ചത്.
ഇന്ന് രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് ആർദ്രയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോഴാണ് അമ്മ സുചിത്ര ആർദ്രയുടെ മുറിയിലേക്ക് പോയി നോക്കിയത്.
ഉടൻ തന്നെ സുചിത്ര ബന്ധുക്കളെ വിളിക്കുകയും ആർദ്രയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആർദ്രയുടെ പിതാവ് പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു അനുഷയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ കുടുംബം വിഴിഞ്ഞം പോലീസില്‍ പരാതി നല്കി. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും.
മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി.
സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
സംഭവത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി.
കുട്ടികൾ പറയുന്നത് കേൾക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി വ്യാഴാഴ്ച പറഞ്ഞിരുന്നത്. ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി ഇന്നു പറഞ്ഞു. കുടുംബം ദുഃഖാവസ്ഥയിലാണെന്നും അവർക്കൊപ്പം നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകും. സ്കൂളിന്റെയും കെഎസ്ഇബിയുടെയും വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെന്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശം നല്‍കുമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
സംഭവത്തിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജ്മെന്റിന് നോട്ടീസ് നൽകും. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ വിദ്യാര്‍ഥിനി നേഹയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. നേഹയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തി.
മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഡയറിയിലുണ്ടായിരുന്നു. സഹപാഠികള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്ന രീതിയിലായിരുന്നു കുറിപ്പ്. നേഹ വിഷാദത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നേഹയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് നേഹയെ ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
District News
കണ്ണൂർ എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എം.സി. ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിന് അടുത്ത് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി ഫർഹാന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് ഫർഹാനെ കടലിൽ കാണാതായത്. സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഫർഹാൻ കടലിൽ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടിൽ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഫർഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമായതിനാൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ സംവിധാനം വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (പിജിഐ) കേരളം മികച്ച സ്കോർ നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ.
2023-24 വർഷത്തിൽ 594.2 സ്കോറോടെ കേരളം മികച്ച പ്രകനം കാഴ്ചവച്ചെങ്കിലും 2022-23ലെ സ്കോറുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാനത്തിന്റെ എട്ടു സ്കോർ കുറഞ്ഞു. പരമാവധി സ്കോറായ ആയിരത്തിൽ 601.9 ആയിരുന്നു കേരളത്തിന്റെ 2022-23ലെ സ്കോർ.
പഠന ഫലം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നീതി, ഭരണനിർവഹണം, അധ്യാപകരുടെ വിദ്യാഭ്യാസവും പരിശീലനവും എന്നിങ്ങനെയുള്ള ആറു ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് കേന്ദ്രം പിജിഐ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
1,000 പോയിന്റിൽ 703 പോയിന്റ് നേടിയ ചണ്ഡീഗഡാണ് ‘പ്രചേസ്ത-ഒന്ന്’ ഗ്രേഡ് സ്വന്തമാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സ്കോർ നേടിയത്.
641നും 700 ഇടയിലുള്ള ഗ്രേഡായ ‘പ്രചേസ്ത-രണ്ട്’വിഭാഗത്തിൽ ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല. 581 മുതൽ 640 പോയിന്റ് വരെയുള്ള ‘പ്രചേസ്ത-മൂന്ന്’ വിഭാഗത്തിൽ പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഒഡീഷ, ഹരിയാന, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണു കേരളം.
2023-24 വർഷത്തിൽ 417.9 സ്കോറോടെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചിരിക്കുന്നത് മേഘാലയയാണ്.