മുംബൈ: 2025 വനിതാ ഏകദിന ലോകകപ്പിൽ സെമി ഫൈനലിന് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഓപ്പണർ പ്രതിക റാവൽ പുറത്തായി. താരത്തിന് ഇനി ടൂർണമെന്റിൽ തുടരാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും ബിസിസിഐ അറിയിച്ചു.
ലോകകപ്പിൽ ഞായറാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പ്രതികയുടെ കണങ്കാലിന് പരിക്കേൽക്കുന്നത്. മത്സരത്തിൽ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ കാല് പാദം മടങ്ങുകയായിരുന്നു. പിന്നീട് ഫിസിയോയുടെ സഹായത്തോടെ പ്രതിക ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു.
ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി നിർണായക പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് പ്രതിക റാവൽ. ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിർണായക സെഞ്ച്വറി നേടിയാണ് പ്രതിക തിളങ്ങിയത്.
അതേസമയം പ്രതിക റാവലിന് പകരക്കാരിയെ ബിസിസിഐ പ്രഖ്യാപിച്ചു. ഷെഫാലി വർമയെയാണ് പകരക്കാരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബംഗ്ലാദേശിനെതിരെയാണ് താരത്തിന് ഫീൽഡിങ്ങിനിടെ പരിക്കേറ്റത്.
വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിന് മുന്നേയാണ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രതിക റാവൽ പുറത്തായത്. ന്യൂസിലാൻഡിനെതിരെ നിർണായക മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 51.33 ശരാശരിയിൽ 308 റൺസ് അവർ നേടിയിട്ടുണ്ട്.