Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Shajiyem

America

ഓ​സ്റ്റി​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ ആ​ൻ​ഡ് റൈ​റ്റേ​ഴ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സ്: ഷാ​ജി​യെം പ​ങ്കെ​ടു​ക്കു​ന്നു

ഓ​സ്റ്റി​ന്‍: അ​മേ​രി​ക്ക​യി​ലെ വ​ള​രെ പ്ര​ശ​സ്ത​മാ​യ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ ഒ​ന്നാ​യ ഓ​സ്റ്റി​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ആ​ൻ​ഡ് റൈ​റ്റേ​ഴ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സി​നി​മ - സീ​രി​യ​ല്‍ സം​വി​ധാ​യ​ക​നാ​യ ഷാ​ജി​യെം പ​ങ്കെ​ടു​ക്കു​ന്നു

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ സി​നി​മ​ക​ള്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കും മാ​ത്ര​മ​ല്ല, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍​ക്കും വ​ള​രെ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ലോ​ക​ത്തി​ലെ അ​പൂ​ര്‍​വം ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ ഒ​ന്നാ​ണ് ഓ​സ്റ്റി​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍.

ഈ മാസം 30 വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന 32-ാം മ​ത് ഫെ​സ്റ്റി​വ​ലി​ല്‍ 180-ഓ​ളം സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നോ​ടൊ​പ്പം ന​ട​ക്കു​ന്ന റൈ​റ്റേ​ഴ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഏ​താ​ണ്ട് ഇ​രു​ന്നൂ​റോ​ളം തി​ര​ക്ക​ഥ​ക​ളും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

ഷാ​ജി​യെ​മ്മി​ന്‍റെ ഒ​രു തി​ര​ക്ക​ഥ​യും ഈ ​വ​ര്‍​ഷ​ത്തെ റൈ​റ്റേ​ഴ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു ക​ലാ​സം​വി​ധാ​യ​ക​നാ​യി സി​നി​മ​യി​ലെ​ത്തി​യ ഷാ​ജി​യെം മൂ​ന്ന് സി​നി​മ​ക​ളും പ​തി​നെ​ട്ടോ​ളം ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ എ​ന്ന അ​വാ​ര്‍​ഡ് അ​ട​ക്കം പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ളു​ടെ ജേ​താ​വാ​ണ് ഷാ​ജി​യെം.

സ​റീ​ന വ​ഹാ​ബ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ‘പ​ര​സ്പ​രം’, മീ​രാ ജാ​സ്മി​ന്‍ നാ​യി​ക​യാ​യി എ​ത്തി​യ ‘മി​സ് ലേ​ഖാ ത​രൂ​ര്‍ കാ​ണു​ന്ന​ത്’ എ​ന്നീ പ്ര​ശ​സ്ത സി​നി​മ​ക​ള്‍​ക്കു പു​റ​മേ ‘അ​രു​ണ’, ‘നി​ഴ​ലു​ക​ള്‍’, ‘മേ​ലോ​ട്ട് കൊ​ഴി​യു​ന്ന ഇ​ല​ക​ള്‍’, പ്ര​ശ​സ്ത ന​ടി ഷീ​ല അ​ഭി​ന​യി​ച്ച ‘വെ​ളു​ത്ത ക​ത്രീ​ന’ തു​ട​ങ്ങി നി​ര​വ​ധി സീ​രി​യ​ലു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യു​ണ്ട്.

സം​വി​ധാ​യ​ക​ന്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല​ല്ലാ​തെ സി​നി​മാ പോ​സ്റ്റേ​ഴ്‌​സി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട് ഷാ​ജി​യെം. ​ഒ​രു ന​ല്ല സം​വി​ധാ​യ​ക​ന്‍ എ​ന്ന പോ​ലെ, ന​ല്ല ഒ​രു ചി​ത്ര​കാ​ര​നും കൂ​ടി​യാ​ണ് ഷാ​ജി​യെം.​

Latest News

Up