അങ്കമാലി : രണ്ടര മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ വഴി 25 വർഷത്തെ കാത്തിരുപ്പിന് ശേഷം എട്ടു മീറ്റർ വീതിയോട് കൂടി യാഥാർഥ്യമായി. കറുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയായ ചീനി-കരിപ്പാല ആറടിപ്പാത റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അധ്യക്ഷത വഹിച്ചു. ടോണി പറപ്പിള്ളി, കെ.പി. അയ്യപ്പൻ, മേരി ആന്റണി, റോസി പോൾ, ലിജോ ജോസ്, എ.കെ. ചന്ദ്രൻ, ഡോ. ജോയി, ഷാജു പൈനാടത്ത്, ബൈജു വെളിയത്ത്, ലൂയിസ് ചിറയ്ക്കൽ, ജോഷി കാരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.