Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Replace Traveler

Idukki

പു​ഴ​യെ​ടു​ത്ത ട്രാ​വ​ല​റി​ന് പ​ക​രം പു​തി​യ വാ​ഹ​നം വാ​ങ്ങി​ന​ല്‍​കി സു​ഹൃ​ത്തു​ക്ക​ള്‍

നെ​ടു​ങ്ക​ണ്ടം: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി​രു​ന്ന ട്രാ​വ​ല​ര്‍ ന​ഷ്ട​പ്പെ​ട്ട റെ​ജി​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങിന​ല്‍​കി സു​ഹൃ​ത്തു​ക്ക​ള്‍. ക​ഴി​ഞ്ഞ 18ന് ​ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മു​ണ്ടി​യെ​രു​മ എ​ളം​ത​റ​യി​ല്‍ റെ​ജി​ക്ക് ന​ഷ്ട​മാ​യ​ത് 17 സീ​റ്റ​ര്‍ ട്രാ​വ​ല​റാ​ണ്.

റെ​ജി​ക്കൊ​പ്പം ഡ്രൈ​വ​ര്‍​മാ​രാ​യ സ​ന്തോ​ഷി​നും അ​പ്പു​വി​നും ഇ​ല്ലാ​തെ​യാ​യ​ത് ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​ണ്. ഫി​നാ​ന്‍​സ് വ്യ​വ​സ്ഥ​യി​ല്‍ റെ​ജി വാ​ങ്ങി​യ ഈ ​വാ​ഹ​ന​ത്തി​ന് ഇ​നി​യും അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം തി​രി​ച്ച​ട​യ്ക്കാ​നു​ണ്ട്.

മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളി​ലൂ​ടെ സം​ഭ​വം അ​റി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ള്‍ റെ​ജി​യെ സ​ഹാ​യി​ക്കാ​നെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ ഐടി ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സു​ബി​ന്‍, അ​ഞ്ജ​ലി എ​ന്നി​വ​രും പേ​ര് വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് റെ​ജി​ക്ക് പു​തി​യ ട്രാ​വ​ല​ര്‍ സ​മ്മാ​നി​ച്ചു.

Latest News

Up