National
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച പോലീസുകാരെ പിരിച്ചുവിട്ടു.
തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ്19കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഡും ചെയ്തു. വെല്ലൂർ റേഞ്ച് ഡിഐജി ജി. ധർമരാജന്റെ നിർദേശപ്രകാരം തിരുവണ്ണാമലൈ എസ്പി എം. സുധാകർ അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടി.
അതേസമയം, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. ഇരുവരും ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ എഐഎഡിഎംകെയും ബിജെപിയും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.
National
ഗോഡ്ഡ: ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബൊറിജോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
17കാരിയാണ് പീഡനത്തിന് ഇരയായത്. ബോറിജോറിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോളാണ് കുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്.
ഇവിടെവച്ച് കുട്ടി ഒരാളുമായി സൗഹൃദത്തിലായി. ഇയാൾ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. ഇവിടെവച്ച് ഇയാളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഗോഹട്ടി: ആസാമിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി. പെൺകുട്ടിയുടെ പരാതിയിന്മേൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോഹട്ടയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള പാനിഖൈതിയിൽ സെപ്റ്റംബർ 13 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയതെന്നും ഉടൻ തന്നെ കേസെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) അമിതാഭ് ബസുമാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിൽ, 13-ാം തീയതി രാത്രി ഒരു പെൺകുട്ടിയും മണിപ്പൂർ സ്വദേശികളായ അഞ്ച് ആൺകുട്ടികളും ഒരു പാർട്ടി നടത്തിയതായി കണ്ടെത്തി. തുടർന്ന് തന്റെ മുറിയിലേക്ക് പോയ ഇവർ മദ്യലഹരിയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ, സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി ഇവർ മനസിലാക്കി.-ബസുമാത്രി പറഞ്ഞു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ അവരെ കാംരൂപ് മെട്രോയിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തുവെന്നും ഡിസിപി പറഞ്ഞു.
അഞ്ച് വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തു. ത്രിപുര സ്വദേശിനിയാണ് പെൺകുട്ടി.
National
ലക്നോ: ഉത്തർപ്രദേശിൽ തന്നെ ലൈംഗീകമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. ഗാസിയാബാദ് ജില്ലയിലെ മോദിനഗറിലെ തഹസിലിൽ വെള്ളിയാഴ്ചയാണ് സംഭവം.
കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ഇവരെ ഉടൻ തന്നെ മോദിനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
മോദിനഗർ സ്വദേശിയായ നീരജ് ഗോയൽ എന്നയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ശരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മർദനത്തിൽ തന്റെ കൈ ഒടിഞ്ഞെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. യുവാവും പോലീസും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച യുവതി, 48 മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി.
എന്നാൽ നീരജ് ഗോയൽ അലഹബാദ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെന്നും അതിനാലാണ് കൂടുതൽ നടപടികൾ സ്വീകരിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
National
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കോഴഞ്ചേരി: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്.
ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.
എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു. തുടര്‍ന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണ്.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട സ്കൂള്‍ അധ്യാപകരാണ് വിവരങ്ങള്‍ ആദ്യം ചോദിച്ചറിഞ്ഞത്. ചൈല്ഡ്ലൈന് മുഖേന പോലീസിനെ അറിച്ചു. കോയിപ്രം പോലീസ് വനിതാ എസ്ഐ ഐ. വി ആശ പെണ്‍കുട്ടിയുടെ വിശദമായ മൊഴി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി രേഖപ്പെടുത്തി.
മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ പി.എം.ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തില്‍ സിപിഒമാരായ റഷാദ്, അഖിലേഷ്,ടോജോ എന്നിവര്‍ ഉള്‍പ്പെടുന്നു.