Movies
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച് സംവിധാനം ചെയ്ത ജെഎസ്കെ- ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ZEE5 ഇൽ ഓഗസ്റ്റ്15-ന് റിലീസ് ചെയ്യും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്.
ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തുന്നത്.
ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം, ZEE5 പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന് ZEE5 മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ് ഹെഡ് ആയ ലോയിഡ് സി. സേവ്യർ പറഞ്ഞു.
ജാനകി V/S സ്റ്റേറ്റ്സ് ഓഫ് കേരളയുടെ ഒഫീഷ്യൽ പ്രീമിയർ ZEE5 ലൂടെ ഓഗസ്റ്റ് 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും
Movies
ജോണി വാക്കർ സിനിമയിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ ലാൽ. അക്കാലത്ത് തന്റെ ഇമേജിനെ ഈ വേഷം ബാധിക്കുമെന്നു കരുതിയാണ് ആ വേഷത്തോട് നോ പറഞ്ഞതെന്ന് ലാൽ പറഞ്ഞു.
കേരള ക്രൈം ഫയൽസ് സീസൺ 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അന്ന് ഞങ്ങൾ നല്ല ചെറുപ്പക്കാർ, ഒരു കുഴപ്പത്തിനും പോകാത്ത വളരെ നല്ല സംവിധായകർ. നമുക്കള്ളതിനേക്കാള് കൂടുതല് നല്ല പേരു കിട്ടിയിരിക്കുന്ന ആളുകളാണ്. ഒട്ടും നമ്മൾ ചീത്തയാകാൻ പാടില്ലെന്ന ബാധ്യതയും ആ സമയത്ത് ഞങ്ങൾക്കുണ്ട്.
എല്ലാവരും നല്ല പിള്ളേർ, നല്ല പിള്ളേർ എന്നു പറയുമ്പോൾ ഒരു കുഴപ്പവും ചെയ്യാൻ പറ്റാത്ത അവസ്ഥ. ആ സമയത്താണ് ജോണി വാക്കർ വരുന്നത്.
കഞ്ചാവും ഡ്രഗ്സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലൻ. നമ്മുടെ ഇമേജിനെ അതു ബാധിക്കുമെന്ന തോന്നൽ അന്നു വന്നതുകൊണ്ട് ഇല്ല എന്നു പറഞ്ഞു. പക്ഷേ കാലം കഴിയുന്തോറും ബുദ്ധി കൂടുമല്ലോ, കുറച്ചുകൂടി ബുദ്ധിവച്ചപ്പോഴാണ്, കളിയാട്ടത്തിനുവേണ്ടി ജയരാജ് വീണ്ടും വിളിക്കുന്നത്.
അതിനു പുറമെ അതൊരു ഷേക്സ്പിയറിന്റെ കഥാപാത്രമാണെന്നും അറിഞ്ഞു. അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് സംവിധായകൻ സിദ്ധിഖും ഫാസിൽ സാറിന്റെ സഹോദരനും എന്നോടു പറഞ്ഞു. അങ്ങനെയാണ് ‘കളിയാട്ടം’ ചെയ്യുന്നത്. ലാൽ പറഞ്ഞു.
അഭിനയത്തിൽ ലാലിന്റെ ആദ്യ അരങ്ങേറ്റം കൂടിയായിരുന്നു കളിയാട്ടത്തിലെ പണിയൻ. ലാൽ വേണ്ടെന്നു വച്ച ജോണി വാക്കറിലെ ആ വില്ലൻ വേഷം പിന്നീട് ചെയ്തത് ബംഗളൂരു സ്വദേശിയായ കമാൽ ഗൗർ ആണ്.