പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പിലെ മോഹൻ ബഗാൻ-ഡെംപോ മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല.
ഫറ്റാർഡിയിലെ പിജെഎൻ സ്റ്റേഡിയമായിരുന്നു മത്സരവേദി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ സാധിച്ചില്ല.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മോഹൻ ബഗാന് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എ യിലെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ. നാല് പോയിന്റ് തന്നെയുള്ള ഈസ്റ്റ് ബംഗാളാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
ഗോൾ വ്യത്യാസത്തിലാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഡെംപോയ്ക്ക് രണ്ട് പോയിന്റാണുള്ളത്.