Movies
ടെലിവിഷന്‍ അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകള്‍ വര്‍ഷയാണ് വധു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങള്‍ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ വിവാഹ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗുമുണ്ടായിരുന്നു.
NRI
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Kerala
കൂത്തുപറമ്പ്: പുതുജീവിതത്തിലേക്കുള്ള ഒരുക്കത്തിലാണ് ചെറുവാഞ്ചേരിയിലെ ഡോ. അസ്ന. അടുത്ത മാസം അഞ്ചിന് വീട്ടുമുറ്റത്ത് ഉയരുന്ന പന്തലിൽ അസ്നയെ ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിൽ താലി കെട്ടും. വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അസ്നയുടെ വീട്ടുകാരും നാടൊന്നാകെയും.
ആരും മറന്നുകാണില്ല, ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായവൾ. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിലൊന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് നേരേ. അമ്മ ശാന്തയ്ക്കും സഹോദരനും പരിക്കേറ്റു.
അന്ന് അസ്നയ്ക്കു പ്രായം മൂന്ന് വയസ്. ബോംബേറിൽ അസ്നയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് കാൽ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്കു മുന്നിൽ പകച്ചുനിൽക്കാതെ നിശ്ചയദാർഢ്യത്തോടെ അസ്ന വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2013ൽ എംബിബിഎസ് നേടി.
ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനുമൊപ്പമാണ് അസ്നയുടെ താമസം. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണൻ- ലീന ദമ്പതികളുടെ മകനാണു വരൻ നിഖിൽ.
Movies
നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകൾ സൈനബ് റാവദ്ജിയാണ് അഖിലിന്റെ വധു.
മുപ്പതുകാരനായ അഖിൽ അക്കിനേനിയും 39കാരിയുമായ സൈനബ് റാവദ്ജിയും വെള്ളിയാഴ്ചയാണ് നടന്നത്.
ഹൈദരാബാദിലെ ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ നടൻ രാം ചരണും പങ്കെടുത്തിരുന്നു. തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
കഴിഞ്ഞ നവംബറിലാണ് സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖിൽ അക്കിനേനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. സൈനബുമായി താൻ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഖിൽ വ്യക്തമാക്കിയത്.