Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Malayaliyouth

മോ​സം​ബി​ക്കി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ടം; പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ച്ചി: മൊ​സം​ബി​ക്കി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ മലയാളി യുവാവിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

പി​റ​വം സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​ജി​ത്തി(22)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. കു​ടും​ബാം​ഗ​മാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ പി​താ​വ് സ​ന്തോ​ഷും മൊ​സാം​ബി​ക്കി​ല്‍ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച​യോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ട് ആ​ഴ്ച മു​ൻ​പാ​ണ് മൊ​സം​ബി​ക്കി​ൽ ബോ​ട്ട​പ​ക​ട​മു​ണ്ടാ​യ​ത്.

പി​റ​വം വെ​ളി​യ​നാ​ട് നി​ന്നും അ​പ​ക​ട​ത്തി​ന് നാ​ലു ദി​വ​സം മു​മ്പാ​ണ് ഇ​ന്ദ്ര​ജി​ത്ത് മൊ​സം​ബി​ക്കി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. ബെ​യ്റ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന താ​ന്‍ ജോ​ലി ചെ​യ്യു​ന്ന ക​പ്പ​ലി​ലേ​ക്ക് ക​യ​റാ​നാ​യി പോ​കു​ന്ന വ​ഴി​യാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നാ​ലു വ​ര്‍​ഷ​മാ​യി മൊ​സാം​ബി​ക്കി​ലെ സ്കോ​ര്‍​പി​യോ മ​റൈ​ന്‍ എ​ന്ന ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​ മരിച്ച മറ്റൊരു മ​ല​യാ​ളി. ശ്രീ​രാ​ഗി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​യാ​ഴ്ച്ച നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

ശ്രീ​രാ​ഗും അ​ടു​ത്തി​ടെ​യാ​ണ് ജോ​ലി​ക്കാ​യി മൊ​സാം​ബി​ക്കി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​യും നാ​ലും ര​ണ്ടു മാ​സ​വും പ്രാ​യ​മു​ള്ള മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ശ്രീ​രാ​ഗ്.

എം​ടി സീ ​ക്വ​സ്റ്റ് എ​ന്ന എ​ണ്ണ ക​പ്പ​ലി​ലേ​ക്ക് ഇ​ന്ത്യ​ന്‍ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു പോ​യ ലോ​ഞ്ച് ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. അ​പ​ക​ട​സ​മ​യം 21 പേ​രാ​ണ് ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Up